Monday, July 2, 2007

മിസ്സിസ്സിപ്പി നദീ തീരെ..

എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിച്ച് ബ്ലോഗിങ്ങ് തുടങ്ങാമെന്ന മോഹങ്ങളൊക്കെ അസ്തമിച്ചു. ഇനിയിപ്പൊ ഒരു വഴിയേ കാണുന്നുള്ളൂ..ക്യാമറയും കഴുത്തില്‍ തൂക്കി നടക്കുന്നതിനിടക്ക് പതിഞ്ഞ് കിട്ടിയ കുറച്ച് ഫോട്ടോസ് എടുത്തിവിടെയങ്ങ് പ്രതിഷ്ഠിക്കുക തന്നെ! ബ്ലോഗ് ലോകത്തിലെ ഫോട്ടോഗ്രാഫര്‍ പുലികളേ.. മന്നിച്ചിടുങ്കോ!.


കഴിഞ്ഞ വര്‍‍ഷം ഏപ്രിലില്‍ ഇവിടെ ബുഷ് അങ്കിളിന്റെ നാട്ടില്‍ എത്തിയ ശേഷം കൂടുതല്‍ കാലവും മിസ്സിസ്സിപ്പി നദിക്കരയിലുള്ള മൊളീന്‍ എന്നൊരു ഗ്രാമത്തിലായിരുന്നു. ഋതുഭേദങ്ങള്‍ അതിന്റെ എല്ലാ പൊലിമയോടും കൂടി കാണാന്‍ കഴിഞ്ഞത് അവിടെ വെച്ചാണ്. കുറച്ച് ചിത്രങ്ങള്‍ ഇവിടെ കാണാം.



ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത ഫോട്ടോകളിലേക്ക് പോകാനുള്ള ബട്ടണ്‍ കാണാനാകും

7 comments:

ഈയുള്ളവന്‍ said...
This comment has been removed by the author.
ഈയുള്ളവന്‍ said...

അരുണേ,
‘ഠേ.... ഠേ...’
(പ്യാടിക്കണ്ടപ്പീ, തേങ്ങയുടയ്‌ക്കാന്‍ വന്നതാ...)
ബൂ‍ലോഗത്തിലേക്ക് സ്വാഗതം..! (ഞാനും ഇവിടെ എത്തീട്ടേ ഉള്ളൂ‍ൂ..!)
ഫോട്ടോ നന്നായിട്ടുണ്ട് അരുണ്‍സ്... കയ്യില്‍ വേറേ കുറെ പടംസ് കൂടിയുണ്ടല്ലോ... ഓരോന്നായി പോരട്ടെ... എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു...

കുറുമാന്‍ said...

അരുണേ, ബ്ലോഗു ലോകത്തിലേക്ക് സ്വാഗതം. ഈ ജാതി കഴിവുണ്ടായിട്ടാ, ചില്ലി ചിക്കന്റേം, ബീഫ് ഫ്രൈടേം ഇടയില്‍ കപ്പലണ്ടി പാത്രം വച്ചപോലെ മൂലക്കിരുന്നത്? ഫോട്ടോകള്‍ എല്ലാം ഒന്നിനൊന്നും, രണ്ടും മെച്ചം. അടി മച്ചൂ, അടിപൊളി.

ഇനി ഇവിടെ സ്ഥിരമായി കാണണം. അല്ലേല്‍ കൊല്ലും ഞാന്‍.

ഒരിക്കല്‍ കൂടി പറയുന്നു ഫോട്ടോകള്‍ നന്നായിരിക്കുന്നു. ഇടക്കൊക്കെ എന്തേലും എഴുതുകയും ചെയ്യുക.

arun said...

ബൈജൂ.. സ്വാഗതത്തിനു നന്ദി. ബൈജുവിന്റെ രംഗപ്രവേശനമാണ് എനിക്കും പ്രചോദനമായത്. നമുക്കും അരക്കൈ നോക്കാം അല്ലേ?!

ഗുരോ.. കുറുമാന്‍ജി..ഇത്രക്ക് പ്രോത്സാഹനങ്ങള്‍ താങ്ങാനുള്ള കപാകുറ്റി ഈ ശരീര ബോഡിക്കുണ്ടോ എന്നൊരു സംശയം!
എന്ത്..കൊല്ലുമെന്നോ? അത്രക്കായോ?.. എന്നാ പിന്നെ 2 പോസ്റ്റ് പോസ്റ്റിയിട്ട് തന്നെ കാര്യം.. അല്ല പിന്നെ! ;)

A Cunning Linguist said...

വലിയ കമ്പനികളൊക്കെ കിട്ടിയപ്പോ ഈ അനിയനെ മറന്നു ........അല്ലെ? ... നിങ്ങളൊക്കെ വലിയ ടീമെഡേ....... :(

നിര്‍മ്മല said...

ഇതിലൊരു പടം മറ്റൊരു ബ്ലോഗില്‍ കണ്ടിട്ടുണ്ടല്ലൊ! മോട്ടിച്ചതാണാ? [ബു..ഹ..ഹ..ഹ!!! ഒടേനെ പിടിച്ചു കെട്ടുന്ന കാലംന്നു കേട്ടിട്ടില്ലെങ്കില്‍ അനുഭവിച്ചറിയുക ;) ]
നല്ല പടങ്ങള്‍, സ്വാഗതം :)

മാനസ said...

nice.....