പാശ്ചാത്യ രാജ്യങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളുടെ ഭാഗമായിട്ട് തന്നെ മഞ്ഞും, മഞ്ഞണിഞ്ഞ പാതകളും, രോമത്തൊപ്പിയും കോട്ടുമിട്ട ആള്‍ക്കാരുമൊക്കെ വരാറുണ്ട്. മഞ്ഞിനെപ്പറ്റി വളരെ കാല്പനികമായ കാഴ്ചപ്പാടോട് കൂടിത്തന്നെയാണ് ഒരു വര്‍ഷം മുന്‍പ്(April 2006) ഞാന്‍ അമേരിക്കയിലെത്തിയതും. കാല്പനികഭാവങ്ങളില്‍ യാഥാര്‍ഥ്യത്തിന്റെ കലര്‍പ്പ് കലരുവാന്‍ രണ്ട് മൂന്ന് മഞ്ഞ് വീഴ്ചകളേ വേണ്ടി വന്നുള്ളൂ!
2006 ഡിസംബര്‍ ഒന്നിന് ആദ്യത്തെ മഞ്ഞ് വീഴ്ച അനുഭവിച്ച ആവേശത്തില്‍ ഓര്‍ക്കുട്ട് മലയാളം കമ്യൂണിറ്റിയില്‍ എഴുതിയ ഒരു കുറിപ്പാണ് താഴെ.
"ഇന്നു രാവിലെ ഇവിടെ മഞ്ഞുപെയ്തു! ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച. അതൊരു വലിയ കാര്യമായി ഇവിടെ എനിക്കൊഴികെ വേറെ ആര്‍ക്കും തോന്നിയില്ല! അവരൊന്നും ആദ്യമായല്ലല്ലോ ഇത് കാണുന്നത്!!
ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുന്‍പ് നോക്കുമ്പോ ജാലകവിരിക്കിടയിലൂടെ നല്ല പ്രകാശം വരുന്നു! എന്താണെന്നറിയാനായി ജാലകവിരി മാറ്റി നോക്കിയപ്പോള്‍ സംഗതി അതു തന്നെ!, കുറച്ച് കാലമായി കാത്തിരുന്ന മഞ്ഞ്! നല്ല പാല്‍നിലാവുള്ള രാത്രിയെക്കാള്‍ കുറച്ചുകൂടി പ്രകാശം ഉണ്ട്. താഴെ പഞ്ചാരമണല്‍ വിരിച്ചപോലെ മഞ്ഞിന്‍റെ ഒരു നേര്‍ത്ത പാളി. മഞ്ഞിന്‍റെ നേര്‍ത്ത ധൂളികള്‍ പതിയെ താഴേക്ക് പറന്നിറങ്ങുന്നു. വളരെ മനോഹരമായ കാഴ്ച, ഒരു 'സര്‍ റിയലിസ്റ്റിക്' ലോകത്ത് എത്തിച്ചേര്‍ന്ന പ്രതീതി!കുറേ നേരം അത് നോക്കി നിന്നതിനു ശേഷം ആണ് ഉറങ്ങാന്‍ പോയത് (സാധിച്ചത്!!)
രാവിലെ (സമയം ചോദിക്കരുത്, ആപേക്ഷികമായി എന്‍റെ രാവിലെ) ഉണര്‍ന്ന് നോക്കുമ്പോള്‍ ഒരടിയില്‍ കൂടുതല്‍ ഘനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്. ഞങ്ങളുടെ പാര്‍ക്കിങ്ങ്‌ലോട്ടും മുന്‍വശത്തുള്ള റോഡും വേര്‍തിരിച്ചറിയാത്ത വിധം മഞ്ഞ് വീണിട്ടുണ്ട്. മണ്‍കോരി പോലുള്ള ഒരു ഉപകരണം കൊണ്ട് കാറിനും ചുറ്റുമുള്ള മഞ്ഞ് നീക്കിയിട്ട് വേണം കാര്‍ റോഡിലേക്കിറക്കുവാന്‍.
'വര്‍ക്കിങ്ങ് ഫ്രം ഹോം' എന്ന ലോട്ടറി അടിച്ച ഞാന്‍ ഇതൊക്കെ കണ്ടു രസിച്ച് വീടിന്‍റെ സുരക്ഷിതത്വത്തില്‍ തന്നെ നിന്നു! എന്തായാലും ധൈര്യസമേതം വരാന്തയുടെ വാതില്‍ തുറന്ന് കൈയും തലയും പുറത്തിട്ട് കുറച്ച് ഫോട്ടോ എടുത്തു, എന്‍റെ ആദ്യ മഞ്ഞുകാലത്തിന്‍റെ ഓര്‍മ്മക്കായി! ആ ഫോട്ടോസ് നിങ്ങള്‍ക്ക് ഇവിടെ കാണാം.
'ശ്ശോ നാശം.. നാളെയും മഞ്ഞ് പെയ്യുമോ?' എന്നു ഞാന്‍ ചോദിക്കുന്ന കാലം വിദൂരമല്ലെന്ന തിരിച്ചറിവോടെ തന്നെ നിറുത്തുന്നു.. !! "
Subscribe to:
Post Comments (Atom)
14 comments:
ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ്മക്കായി ഒരു കുറിപ്പ്.. കുറച്ച് ചിത്രങ്ങളും
ഫോട്ടോകള്‍ നന്നായിരിക്കുന്നു..... ഈ കമന്റും "'ശ്ശോ നാശം.. നാളെയും മഞ്ഞ് പെയ്യുമോ?' എന്നു ഞാന്‍ ചോദിക്കുന്ന കാലം വിദൂരമല്ലെന്ന തിരിച്ചറിവോടെ തന്നെ നിറുത്തുന്നു.. !! "
"
പണ്ട് കോളെജില്‍ നിന്ന് റോഹ്ത്തങ്ങ് പാസ്സിലേക്ക് tour പോയപ്പോള്‍ മഞ്ഞ് കാണുന്നതും കാത്ത് ഞങ്ങള്‍ ബസ്സില്‍ ഇരുന്നത് ഓര്‍മ്മ വരുന്നു. എന്തായലും മഞ്ഞ് കണ്ടു. പിറ്റെ ദിവസം താഴെ മണാലിയില്‍ മഞ്ഞു വീഴ്ച കാണുവാനുള്ള ഭാഗ്യവും ഞങ്ങള്‍ക്കുണ്ടായി....
(കൂടുതല്‍ പറഞ്ഞാലേ, എനിക്ക് ഒരു പോസ്റ്റിനുള്ള scope നഷ്ടപ്പെടും :P )
ഫയന്‍ഗരം ഫയന്‍ഗരം
മാസ്മരം മാസ്മരം
അമേരിക്കയിലുള്ള ബാക്കി മനുഷ്യരൊക്കെ അവരുടെ മുറ്റത്തും തൊടിയിലും വീഴുന്ന മഞ്ഞൊക്കെ തൂമ്പയ്ക്ക് വാരിക്കളഞ്ഞ് വൃത്തിയാക്കിയപ്പോള്‍ അതൊന്നും ചെയ്യാതെ കഴുത്തില്‍ ക്യാമറയും തൂക്കി, കണ്ട മഞ്ഞിലൊക്കെ ഡീസന്റായി സ്കിഡടിച്ചു നടന്നപ്പോള്‍ അതൊക്കെ ഒടുവില്‍ ഇങ്ങനൊരു ഭീകര ബ്ലോഗ് ആകുമെന്നോര്‍ത്തില്ലല്ലേ?
കൊള്ളാം കൊള്ളാം! ഇനിയും പോരട്ടെ!
പടങ്ങള്‍ കണ്ടു... “മഞ്ഞു പെയ്യുന്ന രാത്രിയില്‍...” എന്ന പാട്ടോര്‍മ്മ വന്നു :)
അരുണ്‍സേ,
ഈ ഫോട്ടോകളൊക്കെ നേരത്തെ കണ്ടിട്ടുള്ളതാണെങ്കിലും (വേറെവിടുന്നോ അടിച്ചുമാറ്റി എന്നല്ലാട്ടോ പറയുന്നത്..! പണ്ട് മലയാളത്തില്‍ ഇട്ടിരുന്നപ്പോള്‍ കണ്ട കാര്യമാ..! :) ) ഇങ്ങനെ കാണുമ്പോള്‍ ഒരു പ്രത്യേകരസം.. ഇനിയുമുണ്ടല്ലോ കുറെ പോട്ടങ്ങള് വരാനായി? അന്ന് നയാഗ്രേല്‍ പോയതിന്റെയൊക്കെ പോരട്ടേന്നെ...! ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്...
മഞ്ഞ് പെയ്ത് തീര്‍ന്നില്ലേ???..... ഇതെത്ര നാളായി??..... അടുത്ത പോസ്റ്റ് ഇട് മാഷെ...
നാണം ഇല്ലേ മഞ്ഞില്‍ “ക്യാ“മറയും തൂക്കിനടക്കാന്‍;)
“"ഇന്നു രാവിലെ ഇവിടെ മഞ്ഞുപെയ്തു! ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച. അതൊരു വലിയ കാര്യമായി ഇവിടെ എനിക്കൊഴികെ വേറെ ആര്‍ക്കും തോന്നിയില്ല! അവരൊന്നും ആദ്യമായല്ലല്ലോ ഇത് കാണുന്നത്!!“
എല്ലാ വര്‍ഷവും ആദ്യത്തെ മഞ്ഞുവീഴ്‌ചക്കായി ഞാന്‍ കാത്തിരിക്കാറുണ്ട്...പിന്നെ ദിവസങ്ങള്‍ കഴിയുമ്പൊള്‍ ...
“'ശ്ശോ നാശം.. നാളെയും മഞ്ഞ് പെയ്യുമോ?'“ എന്നറിയാതെ ചോദിച്ച് പോകും. എന്നാലും ഇടയ്‌ക്കിടെ ജനാല വാതിക്കല്‍ പൊയി പുറത്തെ മഞ്ഞിനെ നോക്കുകയും,മഞ്ഞില്‍ തട്ടി കണ്ണിലടിക്കുന്ന വെയിലില്‍ കണ്ണുമഞ്ഞളിക്കുന്നതും, പിന്നെ നോക്കത്താ ദൂരത്ത് മഞ്ഞ് മൂടികിടക്കുന്നതും, ഇലകള്‍ പൊഴിഞ്ഞ മരചില്ലകളില്‍ മഞ്ഞുപൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്നതും, ജനാല വാതിലിലെ വിടവില്‍ നിന്നും നേര്‍ത്ത തണുത്ത കാറ്റ് ഉള്ളിലേക്ക് കടക്കുന്നതറിയുന്നതും ഒക്കെ ഒരു സുഖം തന്നെയാണ്.
നന്നയിട്ടുണ്ട് എഴുത്തും പടങ്ങളും ....
മനോഹരമായിരിക്കുന്നു.
:)
good photos
മരുഭൂമിയില്‍ ഇരുന്നു വായിക്കുന്നത് കൊണ്ടാകും ശരിക്കും മന്‍സിനെ തണുപ്പിക്കുന്നു.
നല്ല ചിത്രങ്ങള്‍..! ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത്. തുടര്‍ന്നും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യണേ..
അഭിനന്ദനങ്ങള്‍
അരുണെന്താ പോസ്റ്റൊന്നും ഇടാത്തത്? ഇതെല്ലാം പഴയതാണല്ലോ??
നിശി
aashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL............ vayikkane.........
Post a Comment